സഹസികവിനോദസഞ്ചാരം സുരക്ഷിതമാക്കും ; നടപടികൾ കർശനമാക്കി


കണ്ണൂർ :- സാഹസിക വിനോദപദ്ധതികൾ സുരക്ഷിതമാക്കാൻ റജിസ്ട്രേഷൻ, പരിശോധനകൾ എന്നിവ കർശനമാക്കി. സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന എല്ലാ സാഹസിക വിനോദസംരംഭകരും 30 ദിവസത്തിനകം റജിസ്ട്രേഷൻ എടുക്കണം. ഇല്ലെങ്കിൽ പ്രവർത്തനം നിർത്തിവയ്ക്കാനും നിർദേശിച്ചിട്ടുണ്ട്. പരിശോധന, റജിസ്ട്രേഷൻ എന്നിവയ്ക്കായി കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയെയാണ് (കെഎടിപിഎസ്) ചുമതലപ്പെടുത്തിയിരിക്കുന്നത്. www.keralaadventure.org വെബ്സൈറ്റ് വഴി ഓൺലൈനായാണ് റജിസ്ട്രേഷൻ എടുക്കേണ്ടത്. 

കാലാവസ്‌ഥാ മുന്നറിയിപ്പുകൾക്ക് അനുസൃതമായാണ് സാഹസിക വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നത് എന്ന് ഉറപ്പാക്കണം. സിസിടിവി ക്യാമറകൾ ഉറപ്പുവരുത്തണം. ടൂറിസം ഡയറക്ടറുടെ കാര്യാലയത്തിലും കെഎടിപിഎസ് ഓഫിസിലും അറിയിച്ച് അനുമതി വാങ്ങിയ ശേഷമേ പുതിയ പദ്ധതികൾക്കുള്ള നടപടി തുടങ്ങാവൂ എന്നും വിനോദസഞ്ചാര വകുപ്പ് നിർദേശിച്ചു. ഡിടിപിസി, ബിആർഡിസി, ടി ഇപിഎസ്, ഇക്കോടൂറിസം, മുസിരിസ്, കെആർടിഎംഎസ് തുടങ്ങി ടൂറിസവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഏജൻസികൾ എല്ലാ മാസവും അവരുടെ കീഴിൽ പ്രവർത്തിക്കുന്ന യൂണിറ്റുകളിൽ പരിശോധനകൾ നടത്തണ മെന്നും പത്താം തീയതിക്കു മുൻപായി റിപ്പോർട്ട് കെഎടിപിഎസിനെ രേഖാമൂലം അറിയിക്കണമെന്നും നിർദേശിച്ചു.

Previous Post Next Post