അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനത്തിൽ ജില്ലാ ഷട്ടിൽ ബാറ്റ്മിന്റൻ അസോസിയേഷനും മയ്യിൽ പവർ ക്രിക്കറ്റ്‌ ക്ലബ്ബും സംയുക്തമായി ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു


മയ്യിൽ :- അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനത്തിൽ ജില്ലാ ഷട്ടിൽ ബാറ്റ്മിന്റൻ അസോസിയേഷനും മയ്യിൽ പവർ ക്രിക്കറ്റ്‌ ക്ലബ്ബും സംയുക്തമായി ഗ്രേഷ്യസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ബാറ്റ്മിന്റൻ കോർട്ടിൽ വെച്ച് ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു.

ഷട്ടിൽ ബാറ്റ്മിന്റൻ അസോസിയേഷൻ ജില്ല ട്രെഷറർ ബാബു പണ്ണേരി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ആർ.അജയൻ അധ്യക്ഷത വഹിച്ചു. ടി.പി ഷൈജു, കിരൺ, സുജേഷ് എന്നിവർ സംസാരിച്ചു. എം.വി അബ്ദുള്ള സ്വാഗതവും പി.നിഖിൽ നന്ദിയും പറഞ്ഞു.



Previous Post Next Post