മാണിയൂർ :- മാണിയൂർ തരിയേരി സുഭാഷ് സ്മാരക വായനശാല & ഗ്രന്ഥാലയം SSLC, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു. ലൈബ്രറി കൗൺസിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് നേതൃസമിതി ജോ: കൺവീനർ എ.പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ഒ.ബാലകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
കെ.രാമചന്ദ്രൻ ,പി.സി രാജേഷ്, കെ.പി ശിവദാസൻ, കെ.നാരായണൻ എന്നിവർ സംസാരിച്ചു. അനുമോദനം ഏറ്റുവാങ്ങിയ വിദ്യാർത്ഥികൾ മറുമൊഴി നടത്തി. വായനശാല സെക്രട്ടറി വി.വി വരുൺ സ്വാഗതവും ലൈബ്രററേറിയൻ എൻ.ബീന നന്ദിയും പറഞ്ഞു.