പയ്യന്നൂർ :- കിടപ്പുമുറിയിലെ സീലിങ് ഫാൻ സിമൻ്റ് പാളിയടക്കം പൊട്ടി അടർന്നുവീണ് ഗൃഹനാഥൻ മരിച്ചു. ഉച്ചയുറക്കത്തിനിടയിലായിരുന്നു അപകടം. ഷമീർ എട്ടിക്കുളം അമ്പലപ്പാറ ആയിഷ മൻസിലിൽ എ.കെ മുഹമ്മദ് ഷമീർ (48) ആണ് മരിച്ചത്. നെഞ്ചിനു താഴെയാണ് ഫാൻ വീണത്. ഈ സമയത്ത് ഭാര്യ മകളുടെ യൂണിഫോം വാങ്ങാൻ സ്‌കൂളിൽ പോയിരുന്നു. ഭാര്യയും മകളും തിരിച്ചെത്തിയപ്പോഴായിരുന്നു അപകടം ശ്രദ്ധയിൽപ്പെട്ടത്.
അപകടം നടന്നയുടൻ പുറത്തുണ്ടായിരുന്ന തൊഴിലാളികളെ വിളിച്ച് പൊട്ടി വീണ സിമന്റ് കട്ടയും മറ്റും നീക്കം ചെയ്യിച്ച് ഷമീർ മുറി വൃത്തിയാക്കിച്ചു. ഭാര്യ വന്നപ്പോൾ തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞ് കിടന്നെങ്കിലും കുറച്ച് കഴിഞ്ഞ് വേദന കൂടി. ഉടൻ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോളിഷ് തൊഴിലാളിയാണ് മരിച്ച ഷമീർ. അമ്പലപ്പാറയിലെ എൻ.പി ഇബ്രാഹിം കുഞ്ഞി - എ.കെ ആയിഷ ദമ്പതികളുടെ മകനാണ്.
ഭാര്യ : ഷാനിബ.
മകൾ : ഷാഹിന.
സഹോദരങ്ങൾ : ഫൈസൽ, സറീന, പരേതയായി ഷാഹിന.