കണ്ണൂർ :- ബജാജ് ത്രീവീലറുകളുടെ കണ്ണൂർ ജില്ലയിലെ അംഗീകൃത ഡീലറായ കെവിആർ വെഹിക്കിൾസിന്റെ 21-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എസ്എസ്എൽസി, പ്ലസ് 2 പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച കണ്ണൂർ ജില്ലയിലെ ഓട്ടോറിക്ഷാ ഉടമകളുടെ മക്കൾക്ക് പാരിതോഷികം നൽകുന്നു.
അപേക്ഷയോടൊപ്പം അപേക്ഷകന്റെ പേരിലുള്ള ആർ.സി ബുക്ക്, കുട്ടിയും അപേക്ഷകനും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിന്റെ രേഖകൾ, മാർക്ക് ലിസ്‌റ്റിന്റെ അറ്റസ്‌റ്റഡ് ഫോട്ടോ കോപ്പി എന്നിവ ഹാജരാക്കേണ്ടതാണ്. അപേക്ഷകൾ 20ന് മുൻപായി കെവിആർ വെഹിക്കിൾസ്, സാധു കല്യാണ മണ്ഡപത്തിന് സമീപം, താണ, കണ്ണൂർ എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ എത്തിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 9447195677.