കമ്പിൽ :- സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം , വായനശാല & ഗ്രന്ഥാലയം എന്നിവയുടെ ആഭിമുഖ്യത്തിൽ കമ്പിൽ എ.എൽ.പി സ്കൂളിലെ (ചെറുക്കുന്ന്) വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി. സംഘമിത്ര വൈസ് പ്രസിഡന്റ് പി.സന്തോഷ് , കമ്മിറ്റി അംഗങ്ങളായ എ.ഒ രഘുനാഥൻ, എം.ലിജിൻ എന്നിവരിൽ നിന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് കെ.സ്മിത ഏറ്റുവാങ്ങി.
പിടിഎ പ്രസിഡൻ്റ് സി.എച്ച് സജീവൻ , SRG കൺവീനർ സി.കെ ജ്യോതി ടീച്ചർ , സ്റ്റാഫ് സെക്രട്ടറി അനിൽശ്രി ടീച്ചർ, SSG ചെയർമാൻ എം.ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.