കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി പ്രഭാഷണവും അനുമോദനവും സംഘടിപ്പിച്ചു


മയ്യിൽ :- കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി പ്രഭാഷണം നടത്തി. മലപ്പട്ടം എ.കുഞ്ഞിക്കണ്ണൻ സ്‌മാരക ഹാളിൽ സാഹിത്യ വേദി ചെയർമാൻ വി.മനോമോഹനൻ മാസ്റ്റരുടെ അധ്യക്ഷതയിൽ നടന്ന പരിപാടി യുണിയൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് ടി.ശിവദാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ വിജയകുമാർ ബ്ലാത്തൂർ" ലോകഗതി മാറ്റുന്ന പരിസ്ഥിതി പ്രശ്നങ്ങൾ" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. 

അന്നൂർ സഞ്ജയൻ സ്മാരക അവാർഡ് ജേതാവ് ഇ.പി.ആർ വേശാല, കെ.എസ്.എസ്.പി.യു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാഹിത്യ മത്സരത്തിൽ കവിത, ലേഖനം ഇനങ്ങളിൽ ഒന്നാം സമ്മാനാർഹരായ ബാബുരാജ് മലപ്പട്ടം, പി.ശശിധരൻ മാസ്റ്റർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. മയ്യിൽ ബ്ലോക്ക് പ്രസിഡന്റ് കെ.വി യശോദ ടീച്ചർ, ബ്ലോക്ക് സെക്രട്ടറി സി.പത്മനാഭൻ, രക്ഷാധികാരി കെ.ബാലകൃഷ്ണൻ, പി.പി ബാലകൃഷ്ണൻ , കെ.പത്മനാഭൻ മാസ്റ്റർ, മലപ്പട്ടം പ്രഭാകരൻ, കെ.നാരായണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. കൺവീനർ പി.പി രാജേന്ദ്രൻ സ്വാഗതവും മുകുന്ദൻ അയനത്ത് നന്ദിയും പറഞ്ഞു.





Previous Post Next Post