ലൈബ്രറി കൗൺസിൽ കൊളച്ചേരി പഞ്ചായത്ത് നേതൃസമിതിയുടെ നേതൃത്വത്തിൽ പുരസ്‌കാര ജേതാക്കളായ ഡോ: ശ്യാം കൃഷ്ണനെയും ശ്രീധരൻ സംഘമിത്രയേയും ആദരിച്ചു


കൊളച്ചേരി :- ലൈബ്രറി കൗൺസിൽ കൊളച്ചേരി പഞ്ചായത്ത് നേതൃസമിതിയുടെ നേതൃത്വത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം നേടിയ ഡോ: ശ്യാം കൃഷ്ണനെയും കേരള സർക്കാർ ഭാരത് ഭവൻ പുരസ്കാരം നേടിയ ശ്രീധരൻ സംഘമിത്രയേയും ആദരിച്ചു.

കഥാകൃത്ത് ടി.പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ സിക്രട്ടറി പി.കെ വിജയൻ ഉപഹാരസമർപ്പണം നടത്തി. ഡോ: ശ്യാം കൃഷ്ണൻ, ശ്രീധരൻ സംഘമിത്ര, പി.വിനോദ്, പി.കെ രഘുനാഥൻ, എ.കൃഷ്ണൻ, എ പി പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു.



Previous Post Next Post