മയ്യിൽ :- കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഉന്നതവിജയികൾക്കുള്ള അനുമോദനം നാളെ ജൂൺ 23 ഞായറാഴ്ച രാവിലെ 10 മണിക്ക് മയ്യിൽ വ്യാപാരി വ്യവസായി സമിതി ഹാളിൽ വെച്ച് നടക്കും.
LSS, USS, SSLC, PLUS 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ സമിതി അംഗങ്ങളുടെ മക്കളെ അനുമോദിക്കും. മയ്യിൽ യൂണിറ്റ് പ്രസിഡന്റ് കെ.ബിജുവിന്റെ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ഉദ്ഘാടനം ചെയ്യും.