കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് തണ്ടപ്പുറം പതിനൊന്നാം വാർഡ് ഗ്രാമസഭ നടത്തി


മാണിയൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് തണ്ടപ്പുറം പതിനൊന്നാം വാർഡ് ഗ്രാമസഭ മാണിയൂർ തണ്ടപ്പുറം എ.എൽ.പി സ്കൂളിൽ വെച്ച് നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.നിജിലേഷ് അദ്ധ്യക്ഷത വഹിച്ചു. നെറ്റ് സീറോ കാർബൺ കുറ്റ്യാട്ടൂർ നടപ്പിലാക്കുന്നതിനെകുറിച്ച് പഞ്ചായത്ത് കൺവീനർ വിപിൻ ലാൽ മാസ്റ്റർ വിശദീകരിച്ചു. 

സി.ഗീത NREG സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട്  അവതരിപ്പിച്ചു. ജൈവകൃഷി സംബന്ധിച്ച് പി.പുരുഷോത്തമൻ മാസ്റ്റർ സംസാരിച്ചു. പന്ത്രണ്ടാം വാർഡ് മെമ്പർ പി.ബാലകൃഷ്ണൻ, NREG AE എം.പി വിശാഖ്, ഗ്രാമസഭാ കോഡിനേറ്റർ പി.രൂപ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ കെ.കെ.എം ബഷീർ മാസ്റ്റർ സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ കെ.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.








Previous Post Next Post