മയ്യിൽ :- എട്ടാംമൈലിലെ വണ്ടർ കിഡ്സ് പ്രീ സ്കൂൾ പ്രവേശനോത്സവത്തിന്റെയും കുട്ടികൾക്കുള്ള മാതൃഭൂമിയുടെ മിന്നാമിന്നി കിറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് നിർവ്വഹിച്ചു. മയ്യിൽ ലയൺസ് ക്ലബ്ബ് സെക്രട്ടറി ബാബു പണ്ണേരി അധ്യക്ഷത വഹിച്ചു.
കുട്ടികളുടെ കലാപരിപടികൾ അരങ്ങേറി. മധുര പലഹാര വിതരണവും നടന്നു. ഗ്രാമപഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ, എം.വി.ലക്ഷ്മണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സി.സുജാത സ്വാഗതവും സാഹിദ ടീച്ചർ നന്ദിയും പറഞ്ഞു.