ഹജ്ജ് തീർത്ഥാടനം ; സൗദിയിൽ എത്തിയത് 1.2 ലക്ഷം ഇന്ത്യൻ തീർത്ഥാടകർ


മക്ക :- ഹജ്ജിന് സൗദിയിൽ എത്തിയ ഇന്ത്യൻ തീർഥാടകരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇന്നലെ വരെ 1.2 ലക്ഷം തീർഥാടകരാണ് എത്തിയത്. മദീനയിൽ നേരിട്ട് എത്തിയവർ 8 ദിവസം അവിടെ തങ്ങിയ ശേഷം ഹജ് മക്കയിലെത്തും. മക്കയിൽ നേരിട്ട് എത്തിയവർ ഹജ്ജിനു ശേഷമായിരിക്കും മദീന സന്ദർശിക്കുക. തീർഥാടകർക്കുവേണ്ടി സൗജന്യ ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

അസീസിയയിലെ താമസ സ്‌ഥലത്തുനിന്ന് ഹജ് മിഷൻ ഏർപ്പെടുത്തിയ ബസിൽ തീർഥാടകരെ ഹറം പള്ളിയിലും തിരിച്ചും എത്തിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹജ് മിഷൻ ഓഫിസിൽ മുഴുവൻ സമയവും സേവനം ലഭിക്കും. ഈ വർഷം ഇന്ത്യയിൽനിന്ന് മലയാളികൾ ഉൾപ്പെടെ 1,75,025 പേരാണ് ഹജ് നിർവഹിക്കുന്നത്.

Previous Post Next Post