കണ്ണൂർ :- ഓൺലൈനിലെ പരസ്യം കണ്ട് പോത്തിനെ വാങ്ങാൻ ശ്രമിച്ച പട്ടാളക്കാരന് 1.44 ലക്ഷം രൂപ നഷ്ടമായി. കണ്ണൂർ ഡിഎസ്‌സി സെന്ററിലെ ബക്ത ബഹാദൂർ ഖത്രിയും (50) സഹോദരനും ചേർന്ന് രാജസ്ഥാൻ സ്വദേശി ജയപ്രകാശ് ജാട്ട് എന്നയാൾക്ക് ഈ മാസം 3ന് പണം ബാങ്ക് അക്കൗണ്ട് മുഖേന നൽകിയതാണ്.
തുടർന്ന് 2 പോത്തിനെ അയച്ചതായുള്ള വാഹനത്തിന്റെ നമ്പർ ഉൾപ്പെടെ അയച്ച് കിട്ടിയെങ്കിലും പോത്തിനെ ലഭിച്ചില്ല. ഇതോടെയാണ് ഇയാൾ സിറ്റി പോലീസിൽ പരാതി നൽകിയത്.