ചാലോട് :- ചാലോട് - മട്ടന്നൂർ റോഡിൽ മരം വീണ് ഇലക്ട്രിക് ട്രാൻസ്ഫോർമർ തകർന്നു. മട്ടന്നൂർ കൊതേരിയിലാണ് കൂറ്റൻ മരം കനത്ത മഴയിൽ കടപുഴകി വീണത്. ഈ റൂട്ടിൽ അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
അപകടത്തിൽ മരത്തിന് സമീപമുണ്ടായിരുന്ന ഇലക്ട്രിക് ട്രാൻസ്ഫോർമർ പൂർണമായി തകർന്നു. മട്ടന്നൂരിൽ നിന്നും അഗ്നിരക്ഷാസേന എത്തി മരം മുറിച്ച് നീക്കി. അപകടസമയം റോഡിൽ യാത്രക്കാരും വാഹനങ്ങളും ഇല്ലാതിരുന്നത് വൻദുരന്തം ഒഴിവാക്കി.