മയ്യിൽ :- അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനത്തിൽ ജില്ലാ ഷട്ടിൽ ബാറ്റ്മിന്റൻ അസോസിയേഷനും മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബും സംയുക്തമായി IMNGHSS മയ്യിൽ സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു.
ഫയർ & റെസ്ക്യൂ ഇരിട്ടി മേഖല ഓഫീസർ എം.വി അബ്ദുള്ള ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. രാജു പപ്പാസ് അധ്യക്ഷത വഹിച്ചു. നൗഫൽ, പ്രിയേഷ്, വൈഷ്ണവ് സുരേഷ്, ഹാഷിം എന്നിവർ സംസാരിച്ചു. പരിപാടിക്ക് കിരൺ സ്വാഗതവും ഷൈജു ടി.പി നന്ദിയും പറഞ്ഞു.