കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡ് ഗ്രാമസഭ നടത്തി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡ് ഗ്രാമസഭ പഴശ്ശി എ.എൽ.പി സ്കൂളിൽ വെച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ സ്വാഗതം പറഞ്ഞു. 'നെറ്റ് സീറോ കാർബൺ കുറ്റ്യാട്ടൂർ - ജനങ്ങളിലൂടെ' എന്ന പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് കൺവീനർ രാജൻ മാസ്റ്റർ വിശദീകരണം നടത്തി. ഇരിക്കൂർ ബ്ലോക്ക്‌ വില്ലേജ് റിസോഴ്സ് പേഴ്സൺ ഷൈമ NREGP സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട്  അവതരിപ്പിച്ചു. 

വാർഡ് വികസന സമിതി കൺവീനർ എം.വി ഗോപാലൻ, NREGP AE ഉഷ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. 2023-24 വർഷത്തെ വരവ് ചിലവ് കണക്ക് പ്രസിഡന്റ്‌ പി.പി റെജി അവതരിപ്പിച്ചു. 2023-24 വർഷത്തെ വിവിധ പദ്ധതികളിലെ ഗുണഭോക്തൃ പട്ടിക വാർഡ് മെമ്പർ യൂസഫ് പാലക്കൽ അവതരിപ്പിച്ചു. ഗ്രാമസഭാ കോഡിനേറ്ററായ ഡോ. വി. വിനീത ജൈവ കാർഷിക മിഷൻ പദ്ധതി സംബന്ധിച്ച് സംസാരിച്ചു.  ഗ്രാമസഭയിൽ പങ്കെടുത്തവർക്ക്‌ പായസ വിതരണവും ഉണ്ടായിരുന്നു.

Previous Post Next Post