തളിപ്പറമ്പ് ലീഗൽ സർവീസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പിൽ അക്ഷര കോളേജിൽ നിയമ ബോധവൽക്കരണ ക്ലാസ് നടത്തി


കമ്പിൽ :- തളിപ്പറമ്പ് ലീഗൽ സർവീസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പിൽ അക്ഷര കോളേജിൽ നിയമ ബോധവത്കരണ ക്ലാസ് നടത്തി. പ്രിൻസിപ്പാൾ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ആധുനിക ജീവിതത്തിൽ വിദ്യാർഥികൾ അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങളെ എങ്ങിനെ നേരിടം എന്ന വിഷയത്തെക്കുറിച്ച് ബിനിത ബേബി LLM ബോധവൽക്കരണ ക്ലാസ് നടത്തി.

ലീഗൽ സർവീസ് കമ്മിറ്റി പാരാ ലീഗൽ വളണ്ടിയർ സറീന കെ.എം.പി നേതൃത്വം നൽകി. പി.പി സിത, എം.മിഥുൻ , ബി.എസ് സജിത് കുമാർ ,ഇ.കെ ഉഷ, പി.രമ്യ ,കെ.ടി മുഹമ്മദ് അഫ്സൽ എന്നിവർ സംസാരിച്ചു.

Previous Post Next Post