സർക്കാർ ജീവനക്കാരുടെ പഠനം ; ഓഫീസ് സമയത്ത് പഠിച്ചാൽ നടപടി, മുൻകൂർ അനുമതി വാങ്ങണം


തിരുവനന്തപുരം :- സർക്കാർ ജീവനക്കാർ ഓഫീസ് സമയത്ത് പഠിച്ചാൽ അച്ചടക്കനടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്. ഇഷ്ടപ്പെട്ട കോഴ്സിൽ ഉപരിപഠനം നടത്താമെങ്കിലും മുൻകൂർ അനുമതി നിർബന്ധമാക്കി. ജോലിചെയ്യുന്ന സ്ഥലത്തുനിന്ന് 30 കിലോമീറ്റർ ദൂരത്തിനകത്തുള്ള സ്ഥാപനങ്ങളിൽ മാത്രമേ ഉപരിപഠനത്തിന് അനുമതിയുള്ളൂ. പഠിക്കുന്നുവെന്ന കാരണത്താൽ ഓഫീസ് സമയത്തിനും സ്ഥലംമാറ്റത്തിനും ഇളവുണ്ടാകില്ല. സർക്കാർ ജീവനക്കാർക്ക് സായാഹ്ന-പാർട്ട് ടൈം -വിദൂരവിദ്യാഭ്യാസ-ഓൺലൈൻ കോഴ്‌സുകളിൽ ചേരാൻ അനുമതി നൽകാൻ സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങളിലാണ് ഈ വ്യവസ്ഥകൾ.

പഠിക്കാൻ താത്പര്യമുള്ള കോഴ്‌സ് തുടങ്ങുന്നതിന് രണ്ടുമാസം മുൻപ് വകുപ്പുമേധാവിക്ക് അപേക്ഷ നൽകണം. 15 ദിവസത്തിനകം തീരുമാനമെടുക്കും. കാലതാമസം ഒഴിവാക്കാൻ ജില്ലാമേധാവി മുഖേന വകുപ്പുതലവന് നേരിട്ടോ ഓൺലൈൻ വഴിയോ അപേക്ഷിക്കാം. അനുമതി നിഷേധിച്ചാൽ അപ്പീൽ നൽകാം. പഠനത്തിന് ഹാജരിലും ഇളവ് നൽകരുതെന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ഉത്തരവ്. ഓഫീസ് സമയത്ത് ഓൺലൈൻ-ഓഫ്‌ലൈൻ കോഴ്സു‌കളിൽ പങ്കെടുക്കരുത്. അടിയന്തിര പ്രാധാന്യമുള്ളപ്പോൾ ഔദ്യോഗിക കാര്യങ്ങൾക്ക് ഈ ജീവനക്കാർ പ്രവൃത്തിസമയം കഴിഞ്ഞും മേലധികാരിയുടെ നിർദേശപ്രകാരം ഓഫീസിൽ ഉണ്ടാകണം. കോഴ്സിൽ പങ്കെടുക്കുന്നുവെന്ന കാരണം പറഞ്ഞ് നിർദേശം ലംഘിച്ചാൽ പഠനാനുമതി റദ്ദാക്കി നടപടിയെടുക്കും.

Previous Post Next Post