ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം കെട്ടിടനിർമ്മാണത്തിന്റെ ഭാഗമായി നടത്തിയ സമ്മാന പദ്ധതി നറുക്കെടുത്തു


മാണിയൂർ :-ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിട നിർമ്മാണം പൂർത്തികരണത്തിൻ്റെ ഭാഗമായി നടത്തിയ സാമ്പത്തിക സമാഹരണത്തിന്റെ ജനകീയ സമ്മാന പദ്ധതി -2024 ബമ്പർ നറുക്കെടുപ്പ് ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ വിജയൻ നിർവ്വഹിച്ചു. 

താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി: അംഗം പി.പ്രശാന്തൻ അദ്ധ്യക്ഷത വഹിച്ചു. പി.സുനോജ് കുമാർ, കെ.കുഞ്ഞിരാമൻ, ബാബുരാജ് മാണുക്കര എന്നിവർ സംസാരിച്ചു. ബംബർ നറുക്കെടുപ്പ് വിജയി ടി.സി യശോദക്ക് സമ്മാനമായ ബൈക്ക് കൈമാറി.



Previous Post Next Post