ടി.പി നിഷയുടെ "അശാന്തിയുടെ നൃത്തശാല" കവിതാസമാഹാരം പ്രകാശനം ചെയ്തു


മയ്യിൽ :- വേളം പൊതുജന വായനശാല, പു.ക.സ എന്നിവയുടെ ആഭിമുഖ്യത്തിൽ ടി.പി നിഷ എഴുതിയ "അശാന്തിയുടെ നൃത്തശാല" എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു.  റിട്ട. ക്രൈം ബ്രാഞ്ച് എസ്.പിയും എഴുത്തുകാരനുമായ പി.പി സദാനന്ദന് നൽകിക്കൊണ്ട് കവി വീരാൻകുട്ടി പ്രകാശനം നിർവ്വഹിച്ചു. ടി.പി വേണുഗോപാലൻ പുസ്തകം പരിചയപ്പെടുത്തി. 

ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ വിജയൻ അധ്യക്ഷനായി. കെ.കെ ലതിക, കെ.സി സുനിൽ, സി.സി നാരായണൻ,ശ്രീധരൻ സംഘമിത്ര, നിഷ ടി.പി എന്നിവർ സംസാരിച്ചു. പ്രമോദ് നാരായണൻ കവിതാലാപനം നടത്തി. പു.ക.സ സ്റ്റേറ്റ് സെക്രട്ടറി എം.കെ മനോഹരൻ, ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി എന്നിവർ സംസാരിച്ചു. കെ.പി രാധാകൃഷ്ണൻ സ്വാഗതവും എ.അശോകൻ നന്ദിയും പറഞ്ഞു.



Previous Post Next Post