പള്ളിപ്പറമ്പ് :- രണ്ട് കിഡ്നിയും നഷ്ടപ്പെട്ട് ചികിത്സയിൽ കഴിയുന്ന പള്ളിപ്പറമ്പ് എ പി സ്റ്റോറിന് സമീപത്തെ പി.രവീന്ദ്രന് ചികിത്സയ്ക്കുള്ള പണം സ്വരൂപിക്കുന്നതിനു വേണ്ടി കെ.ബാലസുബ്രഹ്മണ്യം ചെയർമാനും കെ.പി അബ്ദുൽ ഷുക്കൂർ കൺവീനറും ഒ.കെ റഷീദ് ട്രഷററുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.കെ മുസ്തഫ അധ്യക്ഷത വഹിച്ചു കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജിമ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.എം പ്രസീത ടീച്ചർ, പഞ്ചായത്ത് അംഗങ്ങളായ ബാലസുബ്രഹ്മണ്യൻ, കെ.അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.