കാട്ടാമ്പള്ളി :- കാട്ടാമ്പള്ളി സ്റ്റെപ്പ് റോഡിൽ കാർ നിയന്ത്രണം വിട്ട് വെയിറ്റിങ്ങ് ഷെഡിലേക്ക് പാഞ്ഞുകയറി. വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്. സ്റ്റെപ്പ് റോഡിൽ നിന്ന് കാട്ടാമ്പള്ളി റോഡിലേക്ക് കയറിയ കാർ മറ്റൊരു കാറിൽ തട്ടിയാണ് നിയന്ത്രണം വിട്ടത്. സമീപത്തെ വെയിറ്റിങ്ങ് ഷെഡിൽ ഉണ്ടായിരുന്നവർ ഓടി മാറി.