സംസ്ഥാനത്തെ KSRTC ബസുകളില്‍ ഡെസ്റ്റിനേഷന്‍ നമ്പറിംഗ് സിസ്റ്റം നടപ്പിലാക്കാന്‍ തീരുമാനം


തിരുവനന്തപുരം : സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളില്‍ ഡെസ്റ്റിനേഷന്‍ നമ്പറിംഗ് സിസ്റ്റം നടപ്പിലാക്കാന്‍ തീരുമാനം. അക്കങ്ങള്‍ ഉള്‍പ്പെടുത്തിയ സ്ഥലനാമ ബോര്‍ഡുകള്‍ തയ്യാറാക്കുകയാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഭാഷാ തടസങ്ങള്‍ ഒഴിവാക്കുന്നതിനും സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട സംവേദനക്ഷമത കുറയ്ക്കുന്നതിനുമായാണ് തീരമാനം. യാത്രക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും വളരെ എളുപ്പത്തില്‍ സ്ഥലനാമങ്ങള്‍ മനസിലാക്കുവാന്‍ കഴിയുന്ന തരത്തിലാണ് ഡെസ്റ്റിനേഷന്‍ ബോര്‍ഡുകളില്‍ സ്ഥലനാമ നമ്പര്‍ ഉള്‍പ്പെടുത്തുകയെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. 

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 1 മുതല്‍ 14 വരെ ജില്ലാ അടിസ്ഥാനമാക്കിയുള്ള നമ്പറിംഗ് സംവിധാനവും, റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട്, മെഡിക്കല്‍ കോളേജുകള്‍, സിവില്‍ സ്റ്റേഷന്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രത്യേക നമ്പറുകളും നല്‍കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. 

Previous Post Next Post