ചെറുവത്തലമൊട്ട :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വിജയോത്സവം 2024 സംഘടിപ്പിച്ചു. LSS, USS, SSLC, +2 ഉന്നത വിജയികളെ അനുമോദിച്ചു.
ചട്ടുകപ്പാറ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ കെ.മനോജ് ഉദ്ഘാടനവും ഉപഹാരസമർപ്പണവും നിർവ്വഹിച്ചു. പി.സജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.വസന്തകുമാരി, സാവിത്രി ടീച്ചർ, ആരാധ്യ, ശ്രീനന്ദ, പി.പി രാജൻ, പി.സുനോജ് എന്നിവർ സംസാരിച്ചു.