കണ്ണൂർ :- മാതൃഭൂമി സ്റ്റഡി സർക്കിൾ സ്നേഹസംഗമം നടത്തി. ശില്പിയും ചിത്രകാരനുമായ കെ.കെ.ആർ വെങ്ങര ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണൻ കണ്ണോം അധ്യക്ഷനായി. വിവിധ പുരസ്സാര ങ്ങൾ ലഭിച്ച എ.ആർ ജിതേന്ദ്രൻ, സുനിൽ മാങ്ങാട്ടിടം, വിശ്വനാഥൻ വടേശ്വരം, ഷാഫി എടാട്ട്, കെ.കെ.ആർ വെങ്ങര എന്നിവരെ ആദരിച്ചു.
പഠനനേട്ടം കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു. ഉപഹാരവും നൽകി. പി.ഹരിശങ്കർ, എം.പി തിലകൻ, ഐ.വി കുഞ്ഞിരാമൻ, പി.കെ രാധാകൃഷ്ണൻ, കെ.വി ധർമരാജൻ, എം.വിജയൻ, എ.കെ ഈശ്വരൻ നമ്പൂതിരി, വി.വി നാരായണൻ, താവം ഗംഗാധരൻ, മധു തായിനേരി, വി.പി ശശിധരൻ, അഡ്വ. ഹരീഷ്, ചന്ദ്രോത്ത് രാജൻ എന്നിവർ സംസാരിച്ചു.