പാപ്പിനിശ്ശേരി :- പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ പഴഞ്ചിറ റോഡിന് സമീപം ഓട്ടോറിക്ഷയ്ക്ക് പിന്നിൽ കാറിടിച്ച് അച്ഛനും മകനും പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് 5.30-ഓടെയായിരുന്നു അപകടം നടന്നത്.
പാപ്പിനിശ്ശേരി ലിജമയ്ക്ക് സമീപത്തെ കെ.സുഗേഷ് (55), മകൻ റിതിൻ (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും പാപ്പിനിശ്ശേരി എം.എം ആസ്പത്രിയിൽ പ്രവേശിച്ചു. രണ്ടുപേരും ഓട്ടോയിൽ ഉണ്ടായിരുന്നവരാണ്.