കണ്ണൂർ :- കൊല്ലൂർ മൂകാംബിക, തൃശൂർ നാലമ്പലം, കണ്ണൂർ നാലമ്പലം, പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം എന്നിങ്ങനെ യാത്രകളുടെ മൺസൂൺ കാലമൊരുക്കി കെഎസ്ആർടിസി. മൂകാംബിക തീർഥാടന യാത്ര ജൂലൈ 5, 12, 19, 26 തീയതികളിൽ രാത്രി 8.30നു കണ്ണൂരിൽ നിന്നു പുറപ്പെടും. രണ്ടാദിനം പുലർച്ചെ കൊല്ലൂരിൽ എത്തും. സർവജ്ഞ പീഠം കയറുന്നതിനു കുടജാദ്രിയിലേക്കു ജീപ്പിൽ യാത്ര. ഞായറാഴ്ച പുലർച്ചെ 5.30നു കൊല്ലൂരിൽ നിന്നു പുറപ്പെട്ട് ഉഡുപ്പി ശ്രീ കൃഷ്ണ ക്ഷേത്രം, മധൂർ ശിവക്ഷേത്രം, അനന്തപുര മഹാവിഷ്ണു ക്ഷേത്രം എന്നിവ ദർശിച്ചു വൈകിട്ട് 7.30 നു കണ്ണൂരിൽ എത്തിച്ചേരും. ഹോട്ടലിലെ താമസവും ജീപ്പ് സഫാരിയും ഉൾപ്പെടെ ഒരാൾക്ക് 2850 രൂപയാണ് ചാർജ്.
നാലമ്പലം (തൃശൂർ)
ജൂലൈ 16, 20, 27 തീയതികളിൽ രാവിലെ 7.30 നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് കാടാമ്പുഴ ഭഗവതി ക്ഷേത്രം, ഗുരുവായൂർഎന്നിവ ദർശിച്ചു ഗുരുവായൂരിൽ ഡോർമിറ്ററിയിൽ താമസം.
രണ്ടാംദിനം പുലർച്ചെ മൂന്നിനു പുറപ്പെട്ട് തൃപ്രയാർ, ഇരിങ്ങാല - ക്കുട കൂടൽ മാണിക്യം, മൂഴികുളം, പായമ്മൽ എന്നീ ക്ഷേത്രങ്ങളിൽ ദർശനം നടത്തി രാത്രി എട്ടിനു കണ്ണൂരിൽ തിരിച്ചെത്തും. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും - 8089463675, 9497007857.