ന്യൂഡൽഹി :-എസ്.എസ്.എൽ.വി യുടെ (സ്കോൾ സാറ്റ്ലറ്റ് ലോഞ്ച് വെഹിക്കൾ) ആദ്യ വാണിജ്യ വിക്ഷേപണം 2026 -ൽ നടക്കുമെന്ന് ഐ.എസ്.ആർ.ഒ യുടെ വാണിജ്യവിഭാഗമായ ന്യൂ സ്‌പയ്‌സ് ഇന്ത്യ ലിമിറ്റഡ് (എൻ.എസ്.ഐ.എൽ.) അറിയിച്ചു.
ഓസ്ട്രലിയൻ കമ്പനിയായ സ്‌പയ്‌സ് മെഷീൻസിന്റെ 450 കിലോഗ്രാം ഭാരമുള്ള ഒപ്റ്റിമസ് എന്ന ഉപഗ്രഹത്തെയാണ് എസ്.എസ്.എൽ.വി ഭ്രമണപഥത്തിലെത്തിക്കുക. 169 ബഹിരാകാശരംഗത്ത് ഇന്ത്യയും ഓസ്ട്രലിയയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതാണ് ദൗത്യമെന്ന് എൻ.എസ്.ഐ.എൽ ചെയർമാനും എം.ഡി യുമായ രാധാകൃഷ്ണൻ ദുരൈരാജ് പറഞ്ഞു.