ദില്ലി:-രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിനു മുന്നോടിയായുള്ള എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുന്നു. ടൈംസ് നൗ പ്രകാരം കേരളത്തിൽ ഇന്ത്യ മുന്നണിക്ക് 14–15 സീറ്റുകൾ, ഇടതുമുന്നണിക്ക് 4, ബിജെപിക്ക് 1. തൃശൂർ സീറ്റിൽ ബിജെപി വിജയിക്കുമെന്നാണ് പ്രവചനം.
ന്യൂസ് 18 തമിഴ്നാട് പ്ലസ് പുതുച്ചേരി എക്സിറ്റ് പോൾ പ്രകാരം ഇന്ത്യ മുന്നണിക്ക് 39 സീറ്റുകൾ , ബിജെപിക്ക് 1 മുതൽ 3 വരെ സീറ്റുകൾ കോൺഗ്രസിന് 8–11 വരെ സീറ്റുകൾ.
ഇന്ത്യാ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവേ പ്രകാരം ഇന്ത്യാ മുന്നണിക്ക് തമിഴ്നാട്ടിൽ 26 മുതൽ 30 സീറ്റ് വരെയും എൻഡിഎയ്ക്ക് 1 മുതൽ 3 സീറ്റ് വരെയും ലഭിക്കും. മറ്റുളളവർക്ക് 6 മുതൽ 8 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം.
കേരളത്തിലെ ഫലം സംബന്ധിച്ച് എക്‌സിറ്റ് പോൾ
ടൈംസ് നൗ – ഇടിജി
യുഡിഎഫ് – 14–15
എൽഡിഎഫ് – 4
എൻഡിഎ – 1
എബിപി– സി വോട്ടർ
യുഡിഎഫ് – 17 –19
എൽഡിഎഫ് – 0
എൻഡിഎ – 1–3