കമ്പിൽ :- അക്ഷര കോളേജ് 31ാം വാർഷികത്തിൻ്റെ ഭാഗമായി കോളേജിൽ നിന്നും വിവിധ കോഴ്സുകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു. ജൂലൈ 12 ന് രാവിലെ 10 മണിക്ക് കോളേജ് ഹാളിൽ ചേരുന്ന ചടങ്ങ് പ്രിൻസിപ്പാൾ കെ.എൻ രാധാകൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം എം.വി ശ്രീജിനി ഉദ്ഘാടനം നിർവഹിക്കും.
ദേശീയ അധ്യാപക അവാർഡ് ജേതാവ് പി.വി വത്സൻ മാസ്റ്റർ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യും. ചടങ്ങിൽ ഡോ:മുരളി മോഹനൻ, രാജേഷ് പാലങ്ങാട്ട്, വി.പി നവാസ് , ഇ.കെ ഉഷ , പി.പി സീത എന്നിവർ പ്രസംഗിക്കുസംസാരിക്കും. അക്ഷര കോളേജിൽ NIOS +2 വിന് 97% വിജയം നേടിയിട്ടുണ്ട്. പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സിൽ 96% പേരും ഡിസ്റ്റിങ്ഷൻ നേടിയാണ് വിജയിച്ചത്.