മയ്യിൽ :- പുരോഗമന കലാ സാഹിത്യ സംഘം മയ്യിൽ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന നാടക പ്രവർത്തക സംഗമം 'തിരശീല' ജൂലൈ 21 ഞായറാഴ്ച മുല്ലക്കൊടി ബേങ്ക് ഹാളിൽ നടക്കും.
വൈകുന്നേരം 3 മണിക്ക് പ്രശസ്ത നാടകകൃത്ത് സുരേഷ് ബാബു ശ്രീസ്ഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കും. തുടർന്ന് അനുഭവങ്ങൾ പങ്കുവെക്കൽ, നാടകഗാനങ്ങൾ, നാടകാവതരണം എന്നീ പരിപാടികൾ ഉണ്ടായിരിക്കും.