പെരുമാച്ചേരി :- കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാര ജേതാവ് ഡോ. ആർ.ശ്യാം കൃഷ്ണന് ജന്മനാടായ പെരുമാച്ചേരി നൽകുന്ന പൗരസ്വീകരണം ജൂലൈ 21 ഞായറാഴ്ച രാവിലെ 10 മണിക്ക് പെരുമാച്ചേരി CRC വായനശാലയ്ക്ക് സമീപം നടക്കും.
കേരള ആർക്കിയോളജി & രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തും. ശരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് അധ്യക്ഷത വഹിക്കും. സാഹിത്യകാരൻ താഹ മാടായി മുഖ്യാതിഥിയാകും.