മയ്യിൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ 2002 - 2004 പ്ലസ്ടു സയൻസ് ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു


കാട്ടാമ്പള്ളി :- മയ്യിൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ 2002 - 2004 പ്ലസ്ടു സയൻസ് ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം Avenoir-24 കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിൽ വച്ചു നടന്നു. പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും അധ്യാപകരുമുൾപ്പെടെ നൂറ്റിഇരുപതോളം പേർ പങ്കെടുത്തു.

അനൂപ്, ഹരീഷ്, സുജേഷ്, ശ്രീകാന്ത്‌, ഷംസുദ്ധീൻ, നിഥിൻ, ഹർഷ, ധന്യ എന്നിവർ സംസാരിച്ചു. അധ്യാപകരെ ആദരിച്ചു. വിവിധ കലാപരിപാടികളും നടത്തി. സമ്മാന വിതരണവും ഉണ്ടായിരുന്നു.

Previous Post Next Post