കൊളച്ചേരി :- ശക്തമായ കാറ്റിലും മഴയിലും കൊളച്ചേരി, മയ്യിൽ, മുല്ലക്കൊടി, കുറ്റ്യാട്ടൂർ ഭാഗങ്ങളിൽ വ്യാപകമായി മരങ്ങളും വൈദ്യുതലൈനുകളും പോസ്റ്റുകളും പൊട്ടി വീണു. പലയിടങ്ങളിലും വൈദ്യുതി വിതരണവും തടസപ്പെട്ടു. KSEB ജീവനക്കാരെത്തി പലയിടങ്ങളിലെയും വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചിട്ടുണ്ട്. മറ്റു സ്ഥലങ്ങളിൽ വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. ചിലയിടങ്ങളിൽ നാട്ടുകാർ ചേർന്ന് മരങ്ങളും ചിലകളും മുറിച്ചുമാറ്റി.
പള്ളിപ്പറമ്പ് : പള്ളിപ്പറമ്പ് എ.പി സ്റ്റോറിന് സമീപം മതിലിലേക്ക് മരം പൊട്ടി വീണു. ലൈൻ കമ്പികളും താഴ്ന്നുകിടക്കുകയാണ്.
പെരുമാച്ചേരി : പെരുമാച്ചേരിയിലെ പരേതനായ കേളമ്പേത്ത് പ്രകാശന്റെ വീടിന്റെ ഗേറ്റിന് മുന്നിൽ പ്ലാവിന്റെ കൊമ്പ് ഇലക്ട്രി ലൈനിൽ വീണിരുന്നു.
മയ്യിൽ : നിരന്തോടിൽ നിന്നും ചേക്കോട് കനാൽ ഭാഗത്തേക്കുള്ള വഴിയിൽ റോഡിന് അരികിൽ പോസ്റ്റ് പൊട്ടി വീണു.
മയ്യിൽ : ചെറുപഴശ്ശി പഴയ വില്ലേജ് ഓഫീസിന് സമീപം രണ്ട് തേക്ക് മരങ്ങൾ കടപുഴകി വീണ് വീട് തകർന്നു. പൊനോന്താറ്റിലെ ഓട്ടോ ഡ്രൈവർ വേണുവിന്റെ ഇരുനില ഓടിട്ട വീടാണ് തകർന്നത്. വീടിൻ്റെ മുൻ ഭാഗവും മുകൾ ഭാഗത്തെ ഓടുകളും തകർന്ന് വീണു. വീട്ടിലുള്ളവരെ സമീപത്തെ ബന്ധുക്കളുടെ വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു.
മുല്ലക്കൊടി : മുല്ലക്കൊടി ആയാർമുനമ്പിൽ ലൈനിന് മുകളിൽ മരം പൊട്ടിവീണു.
കുറ്റ്യാട്ടൂര്‍ : കോയ്യോട്ടുമൂലയില്‍ മരം വൈദ്യുതി കമ്പിയില്‍ വീണു. നാല് വൈദ്യുതി തൂണുകളും തകര്‍ന്നു.