കണ്ണൂർ ചെങ്ങളായിയിലെ ‘നിധി’ക്ക് 200 വർഷം പഴക്കം ; ശേഖരത്തിലുള്ളത് ഇൻഡോ ഫ്രഞ്ച് നാണയവും വീരരായൻ പണവും അറക്കൽ രാജവംശത്തിന്റെ നാണയങ്ങളും


കണ്ണൂർ :- കണ്ണൂർ ചെങ്ങളായിൽ നിന്നും കണ്ടെത്തിയത് 200 വർഷം പഴക്കമുള്ള വസ്തുക്കളെന്ന് പുരാവസ്തു വകുപ്പ്. പുരാവസ്തുക്കളിൽ ഇൻഡോ ഫ്രഞ്ച് നാണയവും വീരരായൻ പണവും ഉൾപ്പെടുന്നു. അറക്കൽ രാജവംശം ഉപയോ​ഗിച്ച നാണയങ്ങളുമുണ്ട് ഇവയിൽ. 

നിധി കണ്ടെടുത്ത സ്ഥലത്ത് കൂടുതൽ പരിശോധനയുടെ ആവശ്യമില്ലെന്നും പുരാവസ്തുവകുപ്പ് വ്യക്തമാക്കി. വെനീസിലെ മൂന്ന് പ്രഭുക്കന്മാരുടെ സ്വർണ നാണയങ്ങളാണ് ആഭരണങ്ങൾ ആക്കി മാറ്റിയത്. ഇവ പതിനേഴ് പതിനെട്ട് നൂറ്റാണ്ടിൽ ഉപയോഗിച്ചതാണെന്നും പുരാവസ്തു വകുപ്പ് പറഞ്ഞു.

Previous Post Next Post