എ.എം.എ.ഐ പറശ്ശിനിക്കടവ് ഏരിയ പ്രശാന്തി ആയുർവേദ ക്ലിനിക് , വേളം പൊതുജന വായനശാല എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും ജൂലൈ 21 ന്

1

മയ്യിൽ :- എ.എം.എ.ഐ പറശ്ശിനിക്കടവ് ഏരിയ പ്രശാന്തി ആയുർവേദ ക്ലിനിക് , വേളം പൊതുജന വായനശാല എന്നിവയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും ജൂലൈ 21 ഞായറാഴ്ച രാവിലെ 10 മണി മുതൽ വേളം പൊതുജന വായനശാലയിൽ നടക്കും.

വയോജന വേദി ചെയർമാൻ .പി.കുഞ്ഞിരാമന്റെ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം. ഭരതൻ ഉദ്ഘാടനം ചെയ്യും. ബോധവൽക്കരണ ക്ലാസും ഉണ്ടായിരിക്കും.

ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ പേര് മുൻകൂട്ടി  രജിസ്റ്റർ ചെയ്യണം ബന്ധപ്പെടുക : 9846725856, 9746133312



Previous Post Next Post