കണ്ണാടിപ്പറമ്പ് :- ശക്തമായ മഴയിൽ കിണറിന്റെ സംരക്ഷണഭിത്തിയും ആൾമറയും ഇടിഞ്ഞു. നാറാത്ത് പഞ്ചായത്ത് 13 ആം വാർഡ് ഞാറ്റുവയൽ റോഡിലെ കുഞ്ഞിപ്പുരയിൽ കെ.പി റഷീദയുടെ വീടിന്റെ കിണറാണ് ഇടിഞ്ഞത്. ആൾമറയുടെ ഭാഗവും ഇരുമ്പിന്റെ ഗ്രില്ലും പമ്പുസെറ്റും കിണറിലേക്ക് പതിച്ചു.
ഇന്ന് രാവിലെ വലിയ ശബ്ദം കേട്ട് വീടിനുള്ളിലുള്ളവർ നോക്കിയപ്പോഴാണ് കിണർ താഴ്ന്നതായി കണ്ടത്. അപകടാവസ്ഥയിലായ കിണർ വീടിനടുത്തായതിനാൽ വീട്ടുകാർ ഭീതിയിലാണ്. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ, പതിമൂന്നാം വാർഡ് മെമ്പർ കെ.വി സൽമത്ത് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.