സ്‌കൂട്ടർ മേൽപ്പാലത്തിൽ നിന്ന് താഴേയ്ക്ക് പതിച്ച് അപകടം; 32കാരിക്ക് ദാരുണാന്ത്യം, മൂന്ന് വയസുള്ള കുഞ്ഞിനടക്കം പരിക്ക്

 


തിരുവനന്തപുരം:-മേൽപ്പാലത്തിൽ നിന്ന് സ്‌കൂട്ടർ താഴേയ്ക്ക് പതിച്ചുണ്ടായ അപകട‌ത്തിൽ യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വെൺപാലവട്ടത്ത് കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കോവളം വെള്ളാർ സ്വദേശി സിമിയാണ് (32) മരിച്ചത്.

മൂന്ന് വയസുള്ള കുഞ്ഞും രണ്ട് സഹോദരിമാരുമാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട സ്‌കൂട്ടർ കൈവരിയിൽ തട്ടി താഴെ സർവീസ് റോഡിലേയ്ക്ക് പതിക്കുകയായിരുന്നുവെന്നാണ് നിഗമനം. അപകടത്തിൽ പരിക്കേറ്റ കുഞ്ഞും മറ്റൊരു സഹോദരി സിനിയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മയ്യനാട് മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടതെന്ന് ബന്ധു പറഞ്ഞു. വണ്ടിയുടെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സിമി. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനുശേഷം മാത്രമേ അപകടകാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

Previous Post Next Post