കിന്‍ഫ്ര വ്യവസായ പാര്‍ക്ക് നിർമ്മാണം ; 474.36 ഏക്കര്‍ ഭൂമി കൈമാറി


കണ്ണൂർ :- കിന്‍ഫ്ര വ്യവസായ പാര്‍ക്ക് നിര്‍മ്മാണത്തിനു വേണ്ടി തലശ്ശേരി താലൂക്കിലെ പട്ടാനൂര്‍, കീഴല്ലൂര്‍ വില്ലേജുകളില്‍ ഉള്‍പ്പെട്ട 474.36 ഏക്കര്‍ ഭൂമി ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ കിന്‍ഫ്ര ജനറല്‍ മാനേജര്‍ ഡോ. ടി ഉണ്ണികൃഷ്ണന് ഔദ്യോഗികമായി കൈമാറി.

672 കൈവശക്കാര്‍ക്ക് 841.82 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച് പൊന്നുംവില നടപടി പ്രകാരം ഏറ്റെടുത്ത ഭൂമിയാണ് കൈമാറിയത്. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഭൂമി ആവശ്യമുള്ളവര്‍ മട്ടന്നൂര്‍, വെള്ളിയാംപറമ്പ് പി ആര്‍ എന്‍ എസ് എസ് കോളേജിനു സമീപത്തുള്ള കിന്‍ഫ്ര പാര്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04902474466

ചടങ്ങില്‍ എല്‍ എ ഡെപ്യൂട്ടി കലക്ടര്‍ ഹിമ, മട്ടന്നൂര്‍ (എല്‍.എ) കിന്‍ഫ്ര നം.1 സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാരായ ആഷിഖ് തോട്ടോന്‍, വി ഇ ഷെര്‍ലി സോണല്‍ മാനേജര്‍ കെ.എസ് കിഷോര്‍ കുമാര്‍, സീനിയര്‍ അഡൈ്വസര്‍ വി.എം സജീവന്‍ എന്നിവര്‍ പങ്കെടുത്തു.

Previous Post Next Post