കേരളത്തിലേത് ബംഗ്ലാദേശിൽ കണ്ട നിപ വൈറസ് - ആരോഗ്യ മന്ത്രി


മലപ്പുറം :- കേരളത്തിൽ കണ്ട ത്തിയത് ബംഗ്ലാദേശിലെ നിപ വൈറസാണെന്ന് മന്ത്രി വീണാ ജോർജ്. ലോകത്ത് രണ്ടുതരം നിപ വൈറസുകളാണ് കണ്ടെത്തിയിട്ടുള്ളത്. മലേഷ്യൻ സ്ട്രെയിൻ, ബംഗ്ലാദേശ് സ്ട്രെയിൻ എന്നിവയാണത്. മലേഷ്യൻ സ്ട്രെയിൻ വൈറസ് വവ്വാലുകളിൽ നിന്ന് പന്നികളിലേക്കും പന്നികളിൽ നിന്ന് മനുഷ്യരിലേക്കുമാണ് എത്തുന്നത്. എന്നാൽ, ബംഗ്ലാദേശ് സ്ട്രെയിൻ വവ്വാലുകളിൽ നിന്ന് നേരിട്ടാണ് മനുഷ്യരിലേക്കെത്തുന്നത്.

യു.എസ്. സർക്കാരിനു കീഴിലുള്ള സി.ഡി.സി (സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ്പ്രിവെൻഷൻ) നേരിട്ടാണ് ബംഗ്ലാദേശിൽ നിപ വൈറസുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്തുന്നത്. കേരളത്തിൽ മനുഷ്യരിൽ കണ്ടെത്തിയ വൈറസും വവ്വാലുകളിൽ കണ്ടെത്തിയ വൈറസും ഒരു വകഭേദമാണ് എന്നത് സ്ഥിരീകരിച്ചിട്ടുണ്ട്.

Previous Post Next Post