കാലവർഷം ; കരയിടിച്ചിൽ തടയാനുള്ള നടപടികൾ സ്വീകരിക്കണം - UDF മയ്യിൽ പഞ്ചായത്ത് കമ്മിറ്റി


മയ്യിൽ :- കാലവർഷം ശക്തമായതോടെ പലയിടങ്ങളിലും കരയിടിച്ചിൽ ഭീഷണിയിലാണ്. കണ്ടക്കൈ പുഴയുടെ തീരത്ത് താമസിക്കുന്ന ജനങ്ങൾ ശക്തമായ കരയിടിച്ചിൽ മൂലം പലരും വീട്ടിൽ നിന്നും മാറി താമസിക്കുകയാണ്. കരയിടിച്ചൽ തടഞ്ഞ് അവിടെ സുരക്ഷിതമായി താമസിക്കുവാനുള്ള സംരക്ഷണം ഭരണകർത്താക്കൾ ഉണ്ടാക്കിക്കൊടുക്കണമെന്ന് മയ്യിൽ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവശ്യപ്പെട്ടു. 

കരയിടിച്ചിൽ ഉണ്ടായ പ്രദേശം ഡിസിസി ജനറൽ സെക്രട്ടറി കെ.സി ഗണേശൻ, മുസ്ലിം ലീഗ്തളിപ്പറമ്പ് നിയോജകമണ്ഡലം ട്രഷറർ ടിവി അസൈനാർ ഹാജി, മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും യുഡിഎഫ് കൺവീനറുമായ സി.എച്ച് മൊയ്തീൻകുട്ടി മൂസാൻ കുറ്റ്യാട്ടൂർ തുടങ്ങിയവർ സന്ദർശിച്ചു. പ്രദേശവാസികളും കൂടെയുണ്ടായിരുന്നു.

Previous Post Next Post