കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാര ജേതാവ് ഡോ.ആർ.ശ്യാംകൃഷ്ണന് ജന്മനാട് പൗരസ്വീകരണം നൽകി


കൊളച്ചേരി :-
കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം കരസ്ഥമാക്കിയ ഡോ.ആർ ശ്യാംകൃഷ്ണന് പെരുമാച്ചേരി നാട് പൗരസ്വീകരണം നൽകി. പെരുമാച്ചേരി പൗരസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്നേഹാദരം പരിപാടി ബഹു.ആർക്കിയോളജി & രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ.രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്ത് ഉപഹാര വിതരണം നടത്തി.

സാഹിത്യകാരൻമാരെ ആദരിക്കുന്നത് ഗ്രാമവിശുദ്ധിയുടെ തെളിവാണെന്നും ഈ നാട് ഇങ്ങനെയൊരു ഉദ്യമത്തിനു മുന്നിട്ടിറങ്ങിയത് നല്ലൊരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

പ്രശസ്ത സാഹിത്യകാരനും കഥാകൃത്തുമായ താഹാ മാടായി മുഖ്യാതിഥിയായിരുന്നു.   ഈ നാട്ടിലെ ഓരോ വ്യക്തികളും ശ്യാം കൃഷ്ണൻ്റെ കഥാപാത്രങ്ങളാണെന്നും അവരൊക്കെ നല്ല കഥാപാത്രങ്ങളായിരുന്നെന്നും അതാണ് ഈ പൗരസ്വീകരണത്തിന് എത്തിച്ചേർന്ന ജനസഞ്ചയം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഥാകാരനെ ഒരു നാട് വാദ്യമേളങ്ങളോടെ ആദരിക്കുന്നത് അപൂർവ്വമായ കാര്യമാണെന്നും ശ്യാം കൃഷ്ണൻ്റെ കൃതികൾ ഉന്നത മൂല്യങ്ങൾ ഉയർത്തുന്നവയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ പി അബ്ദുൾ മജീദ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം സജിമ, എൻ അനിൽ കുമാർ, അഡ്വ.കെ സി ഗണേശൻ, ബേബി സുനാഗർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഡോ.ആർ ശ്യാം കൃഷ്ണൻ മറുമൊഴി പ്രസംഗം നടത്തി.

സ്വാഗത സംഘം ചെയർമാൻ കെ പി സജീവ് സ്വാഗതവും കൺവീനർ അഡ്വ.സി ഒ ഹരിഷ് നന്ദിയും പറഞ്ഞു.











Previous Post Next Post