അമീബിക് മസ്തിഷ്‌കജ്വരം ; വൃത്തിഹീനമായ ജലാശയങ്ങളിൽ കുളിക്കാനിറങ്ങരുത്


തിരുവനന്തപുരം :- അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ആളുകൾ മരിക്കാനിടയായ സാഹചര്യത്തിൽ വൃത്തിഹീനമായ ജലാശയങ്ങളിൽ കുളിക്കാനിറങ്ങരുതെന്ന് മുഖ്യമന്ത്രി നിർദേശി. കൂടുതലും കുട്ടികളെയാ ണ് ഈ അസുഖം ബാധിക്കുന്ന തായി കാണുന്നത്. അതിനാൽ കുട്ടികൾ ജാഗ്രതപാലിക്കണം. 

ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരുംശ്രദ്ധിക്കണം. സ്വിമ്മിങ് പൂളുകൾ നന്നായി ക്ലോറിനേറ്റ് ചെയ്യണം. സ്വിമ്മിങ് നോസ് ക്ലി പ്പുകൾ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാൻ സഹായകമാകും. ഇതേപ്പറ്റി ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയ ൻ്റെ അധ്യക്ഷതയിൽ ചേർ ന്ന യോഗത്തിൽ മന്ത്രി വീണാ ജോർജ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു

Previous Post Next Post