കണ്ണൂർ വിമാനത്താവളത്തിലെ മയിൽ ശല്യം ; നടപടി സ്വീകരിക്കുമെന്ന് മന്ത്രി


കണ്ണൂർ :- കണ്ണൂർ വിമാനത്താവളത്തിലെ മയിലുകളുടെ ശല്യം തടയാൻ നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. വ്യോമഗതാഗതത്തിന് ഭീഷണിയാകുന്ന മയിലുകളെ പിടിച്ച് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റും. ഇതിന് പരിശീലനം നേടിയ ജീവനക്കാരെ നിയമിക്കും. വിമാനത്താവള പരിസരത്തെ കാടും വെട്ടിമാറ്റും. മയിലുകളുടെ നിരീക്ഷണത്തിന് വിമാനത്താവളത്തിൽ സ്ഥിരം സംവിധാനമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

Previous Post Next Post