കണ്ണൂർ :- യാത്രാതിരക്ക് കുറയ്ക്കാൻ ഷൊർണൂരിനും കണ്ണൂരിനും ഇടയിൽ റെയിൽവേ പ്രഖ്യാപിച്ച പുതിയ തീവണ്ടി ചൊവ്വാഴ്ച സർവീസ് തുടങ്ങും. ഷൊർണൂർ-കണ്ണൂർ അൺറി സർവ്ഡ് സ്പെഷ്യൽ എക്സ്പ്രസ് - (06031) വൈകീട്ട് 3.40-ന് ഷൊർണൂരിൽനിന്ന് പുറപ്പെടും. 11 സ്റ്റേഷനുകളിൽ നിർത്തും. വൈകീ ട്ട് 5.30-ന് കോഴിക്കോട്ടും 7.40- ന് കണ്ണൂരും എത്തും. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സർവീസ്.
കണ്ണൂർ-ഷൊർണൂർ വണ്ടി (06032) ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഓടും. രാവിലെ 8.10- ന് കണ്ണൂരിൽ നിന്ന് പുറപ്പെടും. ഉച്ചക്ക് 12.30-ന് ഷൊർണൂരിൽ എത്തും. 10 ജന റൽ കോച്ചുകളാണുള്ളത്. ചൊവ്വാഴ്ച വൈകീട്ട് കണ്ണൂരിൽ മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഡിനേഷൻ കമ്മറ്റി (എൻ.എം.ആർ.പി.സി) വണ്ടിക്ക് സ്വീകരണം നൽകും.