പ്ലസ് വൺ സപ്ലിമെൻ്ററി അലോട്‌മെന്റ് ;അപേക്ഷ ഇന്നുമുതൽ


തിരുവനന്തപുരം :- പ്ലസ് വൺ മുഖ്യ അലോട്‌മെന്റ്റിൽ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കാനാവാത്തവർക്കും സപ്ലിമെൻ്ററി അലോട്‌മെന്റിനു പരിഗണിക്കുന്നതിന് ജൂലായ് രണ്ടിന് രാവിലെ 10 മുതൽ ഓൺലൈനായി അപേക്ഷിക്കാം. സപ്ലിമെന്ററി അലോട്‌മെൻ്റിനായുള്ള ഒഴിവും മറ്റു വിവരങ്ങളും രാവിലെ 9-ന് അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in/ ൽ പ്രദ്ധീകരിക്കും. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കും മുഖ്യഘട്ടത്തിൽ അലോട്മെൻ്റ് ലഭിച്ചിട്ട് പ്രവേശനത്തിനു ഹാജരാകാത്തവർക്കും പ്രവേശനം റദ്ദാക്കിയവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം ടി.സി വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാനാകില്ല.

തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെൻ്ററി അലോട്മെന്റ്റിൽ പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കാം. അപേക്ഷകളിലെ പിഴവുകൾ തിരുത്തി വേണം അപേക്ഷ പുതുക്കേണ്ടത്. മെറിറ്റ് ക്വാട്ടയുടെ സപ്ലിമെൻ്ററി അലോട്‌മെന്റിനോടൊപ്പം മോഡൽ റെസിഡെൻഷ്യൽ സ്കൂളുകളിലേക്കുള്ള സപ്ലിമെൻ്ററി അലോട്‌മെൻ്റിനുള്ള അപേക്ഷയും ക്ഷണിക്കും. സപ്ലിമെന്റ്റി അലോട്‌മെൻ്റ് സംബന്ധിച്ച നിർശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. 

വൊക്കേഷണൽ ഹയർ സെക്കൻഡ റി മുഖ്യ അലോട്മെന്റ്റിൽ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കാതിരുന്നവർക്കും സപ്ലിമെന്ററി അലോട്മെന്റിന് ജൂലായ് രണ്ടു മുതൽ നാലിന് വൈകീട്ട് നാലു വരെ അപേക്ഷിക്കാം. മുഖ്യഘട്ടത്തിൽ അലോട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാം. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്‌മെന്റ്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്റ്ററി അലോട്‌മെന്റ്റിനു പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. vhseportal.kerala.gov.in ൽ കാൻഡിഡേറ്റ് ലോഗിൻ നിർമിച്ചശേഷം ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കണം. മുഖ്യ അലോട്മെന്റിൽ അപേക്ഷിച്ച കുട്ടികൾ അപേക്ഷ പുതുക്കുന്നതിന് കാൻഡിഡേറ്റ് ലോഗിനിലെ ആപ്ലി ക്കേഷൻസ് എന്ന ലിങ്കിലൂടെ പുതിയ ഓപ്ഷനുകൾ നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കാമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Previous Post Next Post