യാത്രയ്ക്കിടെ ബസിൽ കുഴഞ്ഞു വീണ സ്ത്രീയെ ആശുപത്രിയിലെത്തിച്ച് KSRTC ജീവനക്കാർ



 

കണ്ണൂർ :- നട്ടുച്ചയ്ക്ക് ഹെഡ് ലൈറ്റിട്ട് ഹോൺ മുഴക്കി ദേശീയപാതയിലൂടെ കുതിച്ചുപാഞ്ഞ് കെഎസ്ആർടിസി ബസ് യുവതിയെ ആശുപത്രിയിലെത്തിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന യുവതിതളിപ്പറമ്പിൽനിന്നു കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പുതിയതെരുവിനു സമീപം സീറ്റിൽ കുഴഞ്ഞുവീഴുകയായിരുന്നു.

കാസർഗോഡ്നിന്ന് കണ്ണൂരിലേ ക്ക് പുറപ്പെട്ട, കണ്ണൂർ ഡിപ്പോയിലെ ബസിലെ ഡ്രൈവർ കെ.സജേഷും കണ്ടക്ട‌ർ സി.രാജേഷും ചേർന്ന് ബസ് മറ്റെവിടെയും നിർത്താതെ അതിവേഗം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യുവതി പിന്നീട് ആരോഗ്യ നില വീണ്ടെടുത്തു. 

Previous Post Next Post