കമ്പിൽ :- കമ്പിൽ മാപ്പിള ഹൈസ്കൂളിൽ നടപ്പിലാക്കുന്ന ചന്ദ്രിക ദിനപത്രം അറിവിൻ തിളക്കം പദ്ധതിയുടെ ഉദ്ഘാടനം കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം അബ്ദുൽ അസീസ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് പി.എസ് ശ്രീജ ടീച്ചർക്ക് ചന്ദ്രിക ദിനപത്രം നൽകിക്കൊണ്ട് നിർവഹിച്ചു. ചടങ്ങിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൽ നിസാർ അധ്യക്ഷത വഹിച്ചു. ചന്ദ്രിക സ്പെഷ്യൽ ഡ്രൈവ് ക്യാമ്പയിൻ - കൊളച്ചേരി പഞ്ചായത്ത് പ്രചാരണ സമിതി കൺവീനർ മൻസൂർ പാമ്പുരുത്തി ചന്ദ്രിക ദിനപത്രത്തെ പരിചയപ്പെടുത്തി. റിയാദ് കെ എം സി സി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി ടി പി മുക്താർ, എം എസ് എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം ട്രഷറർ വി.ടി ആരിഫ്, മുസ്ലിം ലീഗ് പന്ന്യങ്കണ്ടി ശാഖാ ജനറൽ സെക്രട്ടറി കെ പി റഹീസ്, പി ഇസ്മായിൽ , കെ നാസർ , പി ടി പി സാലിം, അധ്യാപകരായ കെ വി മുസ്തഫ , എൻ നസീർ , പി കെ അശോകൻ തുടങ്ങിയവർ സംബന്ധിച്ചു
റിയാദ് കെ എം സി സി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി ടി പി മുക്താർ, ജിദ്ദ കെ എം സി സി കണ്ണൂർ ജില്ലാ സെക്രട്ടറി എം പി മുനീർ കമ്പിൽ എന്നിവരാണ് ഒരു വർഷത്തേക്കുള്ള ചന്ദ്രിക രണ്ട് സ്കീമുകൾ സ്പോൺസർ ചെയ്തത്