പുൽപ്പള്ളിയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു


വയനാട് :- പുൽപ്പള്ളിയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ചീയമ്പം 73 കോളനിയിലെ സുധൻ (32) ആണ് മരിച്ചത്. വീട്ടിൽ നിന്ന് വയൽ വഴി നടന്നുവരവെ ഷോക്കേൽക്കുകയായിരുന്നു. നിർമാണ തൊഴിലാളിയാണ് സുധൻ.

ഇന്ന് പത്തനംതിട്ട തിരുവല്ലയിലും പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരു മരണം സംഭവിച്ചു. തിരുവല്ല മേപ്രാലിൽ പുല്ല് അരിയാൻ പോയ 48 കാരനാണ് ഷോക്കേറ്റ് മരിച്ചത്. മേപ്രാൽ തട്ടുതറയിൽ വീട്ടിൽ റെജി ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. 

പള്ളിയിലേക്കുള്ള സർവീസ് ലൈൻ ആണ് കാറ്റിലും മഴയിലും പൊട്ടിവീണത്. വൈദ്യുതി ലൈൻ പൊട്ടി വീണിട്ടും വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന ആരോപണവും ഉയരുന്നുണ്ട്. അതേസമയം, ഷോക്കേറ്റത് അനധികൃതമായി വലിച്ച ഇലക്ട്രിക് വയറിൽ നിന്നാണെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ഇതോടെ മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം ആറായി. 

Previous Post Next Post