ഗ്യാസ് സിലിണ്ടറിൽ നിന്ന് ചോർച്ച ; സമയോചിതമായ ഇടപെടൽകൊണ്ട് വൻ ദുരന്തം ഒഴിവായി


പത്തനംതിട്ട :- പത്തനംതിട്ട വാഴമുട്ടത്ത് പുതിയ ഗ്യാസ് സിലിണ്ടർ ഘടിപ്പിച്ചപ്പോൾ വൻതോതിൽ ചോർച്ച. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വാഴമുട്ടം സ്വദേശി രഞ്ജിത്തിന്റെ വീട്ടിലാണ് ഗ്യാസ് സിലിണ്ടർ ഘടിപ്പിച്ചപ്പോൾ ലീക്കായത്. ചോർച്ച ഉണ്ടായ ഉടന്‍ സിലിണ്ടർ പുറത്തേക്ക് വലിച്ചെറിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. ഗ്യാസ് ലീക്കായി ചുറ്റും പുക മയമായി നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.

Previous Post Next Post